Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2026 19:39 IST
Share News :
തിരുവനന്തപുരം : സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാർ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആൻറി നർക്കോട്ടിക്ക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സർക്കാർ ഉത്തരവായി. അന്തർ സംസ്ഥാന - അന്തർദേശീയ ബന്ധമുള്ള, ഉയർന്ന മൂല്യമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണച്ചുമതല ഈ ടീമിനായിരിക്കും. ലഹരിക്കടത്തിന്റെ മുഖ്യസൂത്രധാരകരിലേക്കും കണ്ണികളിലേക്കും ലഹരിയുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് യൂണിറ്റുകളായാണ് ടീം പ്രവർത്തിക്കുക. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറും നോർത്ത് സോൺ ഐ.ജിയുമായ പുട്ട വിമലാദിത്യയാണ് ടീമിനെ നയിക്കുന്നത്. ഓരോ യൂണിറ്റിലും ഒരു ഡിവൈഎസ്.പി, രണ്ട് സിഐമാർ, രണ്ട് സബ് ഇൻസ്‌പെക്ടർമാർ, 10 സിപിഒ/എസ്സിപിഒ/എഎസ്‌ഐ എന്നിവർ അടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.