Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 14:28 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് വടയാർ ചക്കാല ഇൻഫൻ്റ് ജീസസ് സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് സംഭവം. കാറിൻ്റെ മുൻവശം ഉൾപ്പടെ തോട്ടിലേക്ക് മറിഞ്ഞെങ്കിലും കാർ യാത്രികനും കുമരകം പഞ്ചായത്ത് ജീവനക്കാരനുമായ വടയാർ പൊന്നുരുക്കുംപാറ പുതുശ്ശേരിൽ ജഗദീഷ് (40) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടയാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്കൂളിൽ കൊണ്ട് വിട്ട ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂവാറ്റുപുഴയാറിൻ്റെ കൈവഴിയായ ചക്കാല തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടത്തിനിടെ ഡ്രൈവറുടെ രക്തസമ്മർദ്ദം താഴ്ന്നതാണ് കാർ നിയന്ത്രണം വിടാൻ ഇടയാക്കിയത്. തുടർന്ന് കാർ യാത്രികനെ തലയോലപ്പറമ്പിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കഴിഞ്ഞ വർഷം ഈ ഭാഗത്ത് തോട്ടിൽ വെള്ളം നിറഞ്ഞ് കിടന്ന സമയത്ത് മറ്റൊരു കാർ മറിഞ്ഞും അപകടം സംഭവിച്ചിരുന്നു. കാർ വെള്ളത്തിൽ പൂർണ്ണമായി താഴ്ന്ന് പോയെങ്കിലും കാർ യാത്രികൻ ഉടൻ ചാടി ഇറങ്ങിയതിനാൽ അന്ന് ദുരന്തം ഒഴിവാകുകയായിരുന്നു. ഈ ഭാഗത്ത് തോടിന് സംരക്ഷണഭിത്തി ഇല്ലാത്തതും റോഡിൻ്റെ വീതി കുറവും പലപ്പോഴും അപകടത്തിന് ഇടയാക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.