Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2026 19:46 IST
Share News :
കടുത്തുരുത്തി: ജനകീയ ആസൂത്രണം പദ്ധതി പ്രകാരം കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 500 ഗുണഭോക്താക്കൾക്ക് കോഴി വിതരണം ചെയ്തു. 45 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽ പെട്ട അഞ്ചു മുട്ടക്കോഴി കുഞ്ഞുങ്ങൾ വീതം 500 ഗുണഭോക്താക്കൾക്കാണ് നൽകിയത്. ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് റോയ് ജോർജ് അവർകൾ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ ഇന്ദുചൂഡൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോമി മാത്യു പ്രാലടി, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ നോബി മുണ്ടക്കൻ,മിനൂ സാവിയോ, മെമ്പർമാരായ അനിൽകുമാർ, ജിൻസി എലിസബത്ത്, ടി സി വിനോദ്, ലില്ലി കുട്ടി, പൗളി ജോർജ്, കടുത്തുരുത്തി വെറ്റിനറി സർജൻ ഡോക്ടർ ബി അഖിൽ ശ്യാം എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.