Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് നമ്പര്‍ പ്ലേറ്റ് മറച്ച് സ്കൂട്ടറില്‍ യാത്ര ചെയ്ത് പെണ്‍കുട്ടികളെ ഉപദ്രവിച്ച 33 കാരൻ പോലീസ്പിടിയില്‍.

18 Sep 2026 21:43 IST

R mohandas

Share News :

ചാത്തന്നൂർ:കൊല്ലത്ത് നമ്പര്‍ പ്ലേറ്റ് മറച്ച് സ്കൂട്ടറില്‍ യാത്ര ചെയ്ത് പെണ്‍കുട്ടികളെ ഉപദ്രവിച്ച 33 കാരൻ പോലീസ്പിടിയില്‍.

കൊല്ലം, പത്തനംതിട്ട ജില്ലയിലാണ് സംഭവം നടന്നത്. കൊല്ലം പുത്തൂർ സ്വദേശിയായ ലിജോ ജോസഫാണ് അറസ്റ്റിലായത്. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ചെളിവച്ച്‌ തേച്ചുമറിച്ചാണ് പ്രതി അക്രമം നടത്തിവന്നത്.

കാല്‍നടയായോ സൈക്കിളിലോ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനികള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് ഇയാള്‍ ആക്രമിച്ചിരുന്നത്. രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയാനാകാത്ത വിധമാണ് ഇയാള്‍ വാഹനം ഉപയോഗിച്ചിരുന്നത്. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റില്‍ ചെളി പുരട്ടുകയും ഒരു ഭാഗം തകർക്കുകയും ചെയ്തിരുന്നു. മാസ്ക് ധരിച്ചാണ് പ്രതി പെണ്‍കുട്ടികളുടെ മുന്നില്‍ എത്തിയിരുന്നത്.

ആക്രമണത്തിന് ശേഷം കുന്നത്തൂർ, അടൂർ, കൊട്ടാരക്കര താലൂക്കുകളിലെ വിവിധ ഇടറോഡുകളിലൂടെ സഞ്ചരിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നത്. വിവിധ സ്ഥലങ്ങളിലെ നാന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോദിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

അക്രമത്തിനിരയായ ഒരു പെണ്‍കുട്ടിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് വെറ്റില മുറുക്കുന്ന ശീലമുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Follow us on :

More in Related News