Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2026 15:55 IST
Share News :
വൈക്കം: ഭർത്താവിനും മകൾക്കും ഒപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ ലോറിയുമായി കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തലയാഴം ഉല്ലല കുറുവൻതറയിൽ വിഷ്ണു ആനന്ദിൻ്റെ ഭാര്യ - ശ്രീലക്ഷ്മി (27) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് രാത്രി 11.30 ഓടെ തോട്ടകം ഭാഗത്ത് വച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 9 മണിയോടെ മരണമടയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് വിഷ്ണു ആനന്ദ് (32) ചികിത്സയിലാണ്. ഇവരുടെ മകൾ നില (04) സാരമായി പരിക്കേറ്റു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ശ്രീലക്ഷ്മിയുടെ സംസ്ക്കാരം ഇന്ന് (സെപ്റ്റംബർ 17) വ്യാഴാഴ്ച വൈകിട്ട് 7ന് ഉല്ലലയിലെ വീട്ടുവളപ്പിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.