Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2026 19:54 IST
Share News :
വേങ്ങര : പി.എം ശ്രീയില്‍ നിന്നും പിന്മാറാതെ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന ഇരട്ടതാപ്പിനെതിരെ എസ്.ഡി.പി.ഐ മലപ്പുറം വെസ്റ്റ്ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വേങ്ങരയില്‍ ഡിമാന്റ് മീറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
സെപ്തംബര്‍ 21ന് വൈകീട്ട് സബാഹ് സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന ഡിമാന്റ് റാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്നു നടക്കുന്ന ഡിമാന്റ് മീറ്റ് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യും.
ചരിത്ര സത്യങ്ങളെ ഇല്ലാതാക്കി, ഹിന്ദുത്വ അജണ്ടക്കനുസരിച്ച് അസത്യങ്ങളും ഊഹങ്ങളും സിലബസ്സുകളില്‍ കുത്തിനിറച്ച് വിദ്യഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് കുടപിടിക്കുന്ന സമീപനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പി.എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ യുഡിഎഫ് ഇപ്പോള്‍ പി.എം ശ്രീ പദ്ധതി നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ആവര്‍ത്തിക്കുന്നത്.
പി.എം ശ്രീ പദ്ധതിയിലൂടെ സംഘപരിവാര്‍ അജണ്ട ഒളിച്ചുകടത്തുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും പിന്‍മാറ്റം അസാധ്യമാണെന്ന് പറയുന്നത് യു.ഡി.എഫ് സര്‍ക്കാര്‍ ആര്‍.എസ്.എസിന് കീഴൊതുങ്ങുന്നുവെന്നതിന്റെ തെളിവാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ ആര്‍.എസ്.എസ് പ്രീണനത്തിനെതിരായ ജനകീയ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് എസ്.ഡി.പി.ഐ ഡിമാന്റ് മീറ്റ് നടത്തുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ്, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അരീക്കന്‍ ബീരാന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍മജീദ് മാസ്റ്റര്‍, സെക്രട്ടറിമാരായ എം പി മുസ്തഫ മാസ്റ്റര്‍, സി വി നൗഷാദ് തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കള്‍ ഡിമാന്റ് മീറ്റിനെ അഭിസംബോധന ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ വെസ്റ്റ് ജില്ലാ കമ്മിറ്റിയംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി,എം ഖമറുദ്ദീന്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് കെ അബ്ദുല്‍നാസര്‍, സെക്രട്ടറി ഇ കെ അബ്ദുല്‍നാസര്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.