Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്കരപ്പാടം സ്കൂളിൽ ഹരിത ബാല്യം പദ്ധതിക്ക് തുടക്കമായി.

18 Sep 2026 22:54 IST

santhosh sharma.v

Share News :

വൈക്കം: അക്കരപ്പാടം സ്കൂളിൽ ഹരിത ബാല്യം പദ്ധതിക്ക് തുടക്കമായി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം നിർവ്വഹിച്ചു.150 ൽപ്പരം ഗ്രോബാഗുകളിലും സ്കൂൾ പുരയിടത്തിലും പച്ചക്കറി കൃഷി ആരംഭിച്ചു .വെണ്ട വഴുതന, മുളക് , ചീര തൈകൾ എന്നി ജൈവകൃഷിയാണ് ചെയ്യുന്നത്.സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ.ദീപേഷ് , മിനി മനയ്ക്കപറമ്പിൽ,അഭിലാഷ് ചായപ്പള്ളി , ജസീന ഷാജുദ്ദീൻ, സാബു മാളിയേക്കൽ, അജിത മണിക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി എ പ്രസിഡൻ്റ് രഞ്ജിത്ത് എം. എം , നീരജ വിപിൻ, അഞ്ജു കെ. എ , വി . അനുഷ എം.ജി അമ്പിളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

Follow us on :

More in Related News