Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മകളെ കൂട്ടാൻ കൊച്ചിയിലേക്ക് പോകവേ കാർ വൈദ്യുത പോസ്റ്റിലിടിച്ചു; അധ്യാപിക മരിച്ചു

15 Sep 2026 07:00 IST

NewsDelivery

Share News :

സെപ്റ്റംബർ 10ന് പുലർച്ചെ രണ്ടോടെയാണ് കാലടിക്ക് സമീപം അപകടമുണ്ടായത്.

കട്ടപ്പന: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപിക കാഞ്ചിയാർ മുകളേൽ സെറീന സണ്ണി (53) മരിച്ചു.

സെപ്റ്റംബർ 10ന് പുലർച്ചെ രണ്ടോടെയാണ് കാലടിക്ക് സമീപം അപകടമുണ്ടായത്. വിദേശത്തുനിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ ഭർത്താവിനും മകനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ മൂവർക്കും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ സെറീന സണ്ണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ഇതിനിടെയാണ് മരണം.

Follow us on :

More in Related News