Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2026 00:11 IST
Share News :
മലപ്പുറം : മാലിന്യമുക്ത പുതുയുഗം ലക്ഷ്യമിട്ട് മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കൈയ്യോട് കൈ’ സ്വച്ഛതാ ഹി സേവ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്ത് മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ മുസ്തഫ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ എട്ടുവീട്ടിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ഷെരീഫ്, കൗൺസിലർമാരായ സഹൽ, തഹസീന ഷക്കാഫ്, ക്ലീൻ സിറ്റി മാനേജർ വത്സൻ സി.കെ., ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഹനീഫ, എം. ഗോപകുമാർ, മുനീർ പി.കെ., രാജൻ, KSWMP ഫിനാൻഷ്യൽ എക്സ്പേർട്ട് സതീശൻ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പ്രവിത എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ക്ലീൻ സിറ്റി മാനേജർ വത്സൻ സി.കെ. മലപ്പുറം ക്രിസ്ത്യൻ മിഷൻ സ്കൂളിലെ വിദ്യാർഥികൾക്കായി മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടത്തി.
‘കൈയ്യോട് കൈ’ ശുചിത്വ ക്യാമ്പയിൻ ഒക്ടോബർ 17 മുതൽ നവംബർ 2 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ഫ്ലാഷ് മോബ്, വേസ്റ്റ് മാനേജ്മെന്റ് എക്സിബിഷൻ, വിദ്യാർഥികൾക്കായുള്ള വിവിധ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടത്തും.
Follow us on :
Tags:
More in Related News
Please select your location.