Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യവ്യാപക പ്രതിഷേധം; വൈക്കത്ത് ബാങ്ക് ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി.

18 Sep 2026 23:06 IST

santhosh sharma.v

Share News :

വൈക്കം: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) ആഭിമുഖ്യത്തിൽ വൈക്കം സി.എസ്.ബി. ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ആഴ്ചയിൽ ബാങ്ക് പ്രവർത്തി ദിനം 5 ആക്കി നടപ്പിലാക്കുക, പി.എൽ.ഐ. സ്കീമിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിവരുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്. എ ഐ ടി യു സി കോട്ടയം ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് ധർണ്ണാസമരം ഉദ്ഘാടനം ചെയ്തു. എ കെ ബി ഇ ഫ് വൈക്കം ടൗൺ ചെയർമാൻ സൂരജ് പങ്കജ് അധ്യക്ഷത വഹിച്ചു. കൺവീനർ എസ്. പ്രമോദ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി എം. അനിൽ കുമാർ, എ.വി മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

Follow us on :

More in Related News