Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം തലയാഴത്ത് നിരവധി വീടുകളിൽ മോട്ടറുകൾ മോഷണം പോയതായി പരാതി.

18 Sep 2026 22:43 IST

santhosh sharma.v

Share News :

വൈക്കം: തലയാഴത്ത് നിരവധി വീടുകളിൽ മോട്ടറുകൾ മോഷണം പോയതായി പരാതി. തലയാഴം പഞ്ചായത്തിൽ 9-ാം വാർഡിൽ കൊല്ലംപറമ്പിൽ ഹരിദാസൻ, മംഗലത്തു തറയിൽ സാബു, മംഗലത്ത് ചന്ദ്രൻ എന്നിവരുടെ വീട്ടിൽ സ്‌ഥാപിച്ചിരുന്ന മോട്ടറുകളാണ് മോഷണം പോയത്. വെള്ളിയാഴ്ച രാവിലെ കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. പൈപ്പിൽ നിന്നും മോട്ടർ അറത്തു മാറ്റിയാണ് ഇവിടങ്ങളിൽ മോഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വൈക്കം പോലീസിൽ പരാതി നൽകിയതായി വീട്ടുകാർ പറഞ്ഞു. തലയാഴം പഞ്ചായത്തിൽ തറേപ്പറമ്പ് - പറപ്പള്ളി ഭാഗത്ത് സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നും പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.

Follow us on :

More in Related News