Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2026 18:10 IST
Share News :
ചക്കിട്ടപാറ: തെങ്ങുകയറ്റ തൊഴിലിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ചക്കിട്ടപാറ പന്തിരിക്കരയിലെ കൃഷിയിടത്തിൽ തെങ്ങിൽ കയറുന്നതിനിടെയാണ് മധുവിന് കടന്നൽക്കുത്തേറ്റത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ഗ്രീഷ്മ (യുഎഇ). മക്കൾ: കൃഷ്ണ മധു, കാർത്തിക് മധു. സത്യൻ, മിനി, സുനിൽ, സിനി എന്നിവർ സഹോദരങ്ങളാണ്.
മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കാര ചടങ്ങുകൾ നടത്തും.
Follow us on :
Tags:
More in Related News
Please select your location.