Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. എച്ച്. സദാശിവൻ പിളളയുടെ നിര്യാണത്തിൽ തലയോലപ്പറമ്പിൽ അനുശോചന യോഗം നടത്തി.

15 Jan 2025 21:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കീഴൂർ, തലയോലപ്പറമ്പ്‌ ഡി.ബി കോളേജ് മുൻ പ്രിൻസിപ്പാളും പുരോഗമന കലാ സാഹിത്യ സംഘം തലയോലപ്പറമ്പ് ഏരിയാ പ്രസിഡൻ്റുമായിരുന്ന ഡോ. എച്ച്. സദാശിവൻ പിളളയുടെ വേർപാടിൽ അനുശോചന യോഗം ചേർന്നു. പുരോഗമന കലാ സാഹിത്യ സംഘം തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ

ഏരിയാ പ്രസിഡന്റ് പി.എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘംപ്രസിഡന്റ് അഡ്വ. പി .കെ.ഹരികുമാർ, കെ. ശെൽവരാജ്, ഡോ. സി. എം. കുസുമൻ, ആർ . പ്രസന്നൻ, ടി. കെ ഗോപി തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി.

Follow us on :

More in Related News