Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂളിൽ വിതയുത്സവം നടത്തി.

09 Jan 2025 20:35 IST

santhosh sharma.v

Share News :

വൈക്കം: നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പുതു തലമുറയിലെ കുട്ടികൾക്ക് പരിചിതമാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂളിൽ വിതയുത്സവം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം എന്ന ഗ്രാമത്തിൽ ഇപ്പോൾ നെൽകൃഷി അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് അതിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ കൂടി വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ തന്നെ കര നെൽ കൃഷിക്ക് ആവശ്യമുള്ള സ്ഥലം ഒരുക്കി എടുക്കുകയായിരുന്നു. സ്കൂളിലെ നെൽപ്പാടത്ത് നടന്ന വിതയുത്സവത്തിൽ കർഷകരുടെ വേഷത്തിൽ എത്തിയ കുട്ടികൾ ഏറെ കൗതകമുണർത്തി. വിതയുത്സവത്തിൽ പിടിഎ പ്രസിഡൻ്റ് പി .വി കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം ടി. പ്രസാദ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ .എം ഉദയപ്പൻ ,സ്കൂൾ വികസന സമിതി ചെയർമാൻ എ .പി നന്ദകുമാർ, പി .എൻ . ദാസൻ , കെ. ലക്ഷ്മണൻ സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ആർ. നടേശൻ, അധ്യാപകരായ അനുഷ. വി , കെ.എ അഞ്ജു, പ്രസീന ശങ്കർ ,സ്മിത മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News