Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 12:32 IST
Share News :
തലയോലപ്പറമ്പ്: ചരിത്ര പ്രസിദ്ധമായ വടയാർ ഉണ്ണിമിശിഹ പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശനതിരുനാളിന് നാളെ (ഡിസംബർ 28) ശനിയാഴ്ച കൊടിയേറും. വൈകിട്ട് ആറിന് മൂവാറ്റുപുഴ രൂപത ബിഷപ്പ് മാർ തെയോഡേഷ്യസിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങ്.
29ന് രാവിലെ 6.30ന് വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ കാർമ്മികത്വം വഹിക്കും. വൈകിട്ട് 4.30 ന് പൊതു ആരാധന കൊല്ലം രൂപത ബിഷപ്പ് മാർ സ്റ്റാൻലി റോമൻ കാർമ്മികത്വം വഹിക്കും. 30ന് വൈകിട്ട് 5ന് പ്രസുദേന്തി വാഴ്ച, അനുമോദനയോഗം ചിക്കാഗോ രൂപത ബിഷപ്പ് മാർ ജോയി ആലപ്പാട്ട് കാർമ്മികത്വം വഹിക്കും.
31ന് വൈകിട്ട് 4ന് തിരി വെഞ്ചരിപ്പ്, രൂപ വെഞ്ചരിപ്പ്. വൈകിട്ട് 4.30ന് വിശുദ്ധ കുർബാന ഫാ. സിൻ്റോ ചിരകത്തിൽ. തുടർന്ന് വേസ്പ്‌പര ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് വടയാർ ജംഗ്ഷനിലേക്ക് പ്രദക്ഷിണം. തിരുനാൾ ദിനമായ ജനുവരി ഒന്നിന് രാവിലെ 5.30 മുതൽ എട്ടുവരെ തുടർച്ചയായി വിശുദ്ധ കുർബാന. 10ന് തിരുനാൾ കുർബാന ഫാ. മെൽവിൻ ചിറ്റിലപ്പിള്ളി കാർമ്മികത്വം വഹിക്കും.
തുടർന്ന് പ്രദക്ഷിണം. വൈകിട്ട് 6ന് വിശുദ്ധ കുർബാന ഇടവകയിലെ വൈദീന്മാർ. 7 ന് ഗാനമേള. ജനുവരി 2ന് മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 6.30ന് വിശുദ്ധ കുർബാന എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ, പ്രസുദേന്തി എം.വി. മനോജ് മാളിയേക്കൽ, കൈക്കാരൻമാരായ സേവ്യർ തച്ചിൽ, ജോസഫ് തോട്ടപ്പള്ളി, ഫാമിലി യൂണിറ്റ് വൈസ് ചെയർമാൻ ജോസ് മാത്യു, വിശ്വാസപരിശീലന വിഭാഗം ഹെഡ്മമാസ്റ്റർ ഷിജു ജോർജ് ഒറ്റപ്ലാക്കൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.