Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) 34 മത് വൈക്കം ഉപ ജില്ലാ സമ്മേളനം നടന്നു.

07 Dec 2024 20:13 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : ''കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക. നവ കേരളത്തിനായി അണിചേരുക " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA )ൻ്റെ 34-ാ മത് വൈക്കം ഉപജില്ലാ സമ്മേളനം നടന്നു. തലയോലപ്പറമ്പ് ഗവൺമെൻറ് യു പി സ്കൂളിൽ ( പി. പി സന്തോഷ് കുമാർ നഗറിൽ) നടന്ന സമ്മേളനം കെ എസ് ടി എ സംസ്ഥാന ട്രഷറർ ടി. കെ. എ ഷാഫി ഉദ്ഘാടനം ചെയ്തു.

വൈക്കം ഉപജില്ല പ്രസിഡൻ്റ് കെ. എസ് ദീപു അധ്യക്ഷത വഹിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെഎസ്ടിഎ ഉപജില്ല ജോയിൻ്റ് സെക്രട്ടറി എം.ജി സുനിത പ്രമേയവും, വൈക്കം ഉപജില്ല വൈസ് പ്രസിഡൻ്റ് എം. എസ് ഷീജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജൂനിയർ റെഡ്ക്രോസിൻ്റെ മികച്ച ജില്ലാ കോഡിനേറ്റർക്കുള്ള സംസ്ഥാന അവാർഡ് ജേതാവും കെ എസ് ടി എ കോട്ടയം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബിനു കെ പവിത്രനെ സമ്മേളനത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. കോട്ടയം ജില്ല ജോയിൻ്റ് സെക്രട്ടറി പി. ആർ പ്രവീൺ സംഘടന റിപ്പോർട്ടും ഉപജില്ല സെക്രട്ടറി നിഷാദ് തോമസ് പ്രവർത്തന റിപ്പോർട്ടും ഉപജില്ല ട്രഷറർ ആരോമൽ പി. ആർ കണക്കും അവതരിപ്പിച്ചു. ജില്ല പ്രസിഡൻ്റ് ടി. രാജേഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് ഷാലിമോൾ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു കെ പവിത്രൻ, ഷീനാമോൾ സി. എസ്, ഉപജില്ല വൈസ് പ്രസിഡൻ്റ് അരുൺ വിഎസ്, ഉപജില്ല ജോയിൻ്റ് സെക്രട്ടറി അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന്

കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. രാഹുൽ ചുമതല വഹിച്ചു. പുതിയ ഭാരവാഹികളായി കെ.എസ് ദീപു (പ്രസിഡൻ്റ്), നിഷാദ് തോമസ് (സെക്രട്ടറി),

ആരോമൽ പി. ആർ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.



Follow us on :

More in Related News