Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനങ്ങാടി ജംഗ്ഷനിലെ നടപ്പാത കയ്യേറ്റം പോലീസ് സ്ഥലപരിശോധന നടത്തി

04 Mar 2026 19:52 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : തിരൂർ കടലുണ്ടി റോഡിൽ ആനങ്ങാടിയിൽ പൊതുമരാമത്ത് നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കയ്യേറിയതുമായി ബന്ധപ്പെട്ട് വന്ന വാർത്തയെത്തുടർന്ന്  കേരള ഡെവലപ്മെൻറ് ഫോറം ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം സ്ഥലപരിശോധന നടത്തി.


പരിശോധനയിൽ ബസ്റ്റോപ്പിന് സമാന്തരമായി ഉണ്ടായിരുന്ന മര ചില്ലകൾ വെട്ടിയതായും, മരം ഉണങ്ങണം എന്ന ഉദ്ദേശത്തോടെ മരത്തിൻറെ അടിഭാഗം വെട്ടിയിട്ടുള്ളതായും ബോധ്യപ്പെട്ടത്തിൻ്റെ

അടിസ്ഥാനത്തിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം പോലീസിൽ പരാതി നൽകുകയും പോലീസ് നടപ്പാത കയ്യേറിയതടക്കം അന്വേഷണ വിധേയമാക്കുകയും ചെയ്തു.


കടക്കാർക്ക് സാധനങ്ങൾ മാറ്റിവെക്കാൻ

മുൻകൂർ നിർദ്ദേശം നൽകിയിരുന്നെങ്കിലും

കച്ചവടക്കാർ ആരും തന്നെ കയ്യേറ്റം ഒഴിയുകയോ റോഡിലേക്ക് ഇറക്കിവെക്കുന്ന സാധനങ്ങൾ മാറ്റിവെക്കുകയോ ചെയ്തിട്ടില്ല. ഔദ്യോഗികമായി നടപ്പാത കൈയേറിയ കച്ചവടക്കാർക്കതിരെ നിയമപരമായി നോട്ടീസ് നൽകുമെന്നും, കയ്യേറ്റം ഒഴിപ്പിക്കുന്ന നിയമ നടപടിയിലേക്ക് കടക്കുമെന്നും പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം അളന്നുതിട്ടപ്പെടുത്താൻ സർവ്വേ ഡിപ്പാർട്ട്മെൻറിന്ന് കത്ത് നൽകിയിട്ടുണ്ടെന്നും പൊതുമരാമത്ത് വിഭാഗത്തിൽ നിന്നും കെഡിഎഫ് ഭാരവാഹികളാ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പ്രസിഡണ്ട് അബ്ദുൽ അസീസ് കടലുണ്ടി, പി പി സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, ഷൈനി പട്ടാളത്തിൽ എന്നിവരെ അറിയിച്ചു




Follow us on :

More in Related News