Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലാംക്കടവ് ചിറ്റേഴം ദേവിവിലാസം എൻ എസ് എസ് കരയോഗത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

23 Mar 2025 19:43 IST

santhosh sharma.v

Share News :

വൈക്കം: ഉത്പതിഷ്ണുക്കളായ സാമൂഹിക പരിഷ്ക്കർത്താക്കൾ നേടിത്തന്ന നവോത്ഥാന മൂല്യങ്ങൾ അർത്ഥപൂർണ്ണമായി നിലനിർത്തുവാനും ജാതിരഹിതമായ ചിന്ത സമൂഹത്തിൽ വളർത്തിയെടുക്കുവാനും സമസ്ത ജനവിഭാഗങ്ങളിലെയും പാവപ്പെട്ടവർക്കായി സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന സാമ്പത്തിക സംവരണം അനിവാര്യമാണെന്ന്‌ വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് പറഞ്ഞു. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതിയും അല്ലാത്തിടങ്ങളിൽ മാത്രം നവോത്ഥാനവുമെന്ന ഇരട്ടത്താപ്പ് ജനങ്ങൾക്കിടയിൽ കടുത്ത അസംന്തുലിതാവസ്ഥയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 5557-ാം നമ്പർ പാലാംകടവ് ചിറ്റേഴത്ത് ദേവിവിലാസം എൻ എസ് എസ് കരയോഗത്തിൽ മന്നം നവോത്ഥാന സൂര്യൻ പദ്ധതിയുടെ ഭാഗമായി നടന്ന കുടുംബ സംഗമവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡൻറ് പീതാംബരൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ മുഖ്യ പ്രഭാഷണം നടത്തി. എൻ. മധു, അഡ്വ. കൃഷ്ണകുമാർ, കെ. എൻ നാരായണൻ നായർ, സന്തോഷ് കുമാർ. ടി, കൃഷ്ണകുമാരി, അഡ്വ ആര്യ, മായാദേവി, സുഭദ്രാദേവി, വിദ്യാ സന്തോഷ്, സരള .പി നായർ, ബിബിത് ദുർഗാദത്തൻ തുടങ്ങിയവർ പ്രസംഗിച്ചു. 

Follow us on :

More in Related News