Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമനയൂർ കാരാകടവ് ഇരുമ്പ് പാലം നാളുകൾ ഏറെയായി തുരുമ്പ് പിടിച്ച് അപകട ഭീഷണിയിൽ

30 May 2024 20:26 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ,കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരാകടവ് ഇരുമ്പ് പാലം നാളുകൾ ഏറെയായി തുരുമ്പ് പിടിച്ച് അപകടാവസ്ഥയിൽ നിൽക്കുകയാണ്.ഇരുമ്പ് ഷീറ്റ് മാസങ്ങളോളമായി തുരുമ്പ് പിടിച്ചത് വാഹനങ്ങൾ പോകുമ്പോൾ തുരുമ്പ് തെറിച്ച് പോയി കനം കുറഞ്ഞ ഷീറ്റായിട്ടാണ് നിൽക്കുന്നത്.പാലത്തിന്റെ സൈഡിലുള്ള ഇരുമ്പും തുരുമ്പ് പിടിച്ച് ശോചനീയാവസ്ഥയിലാണ് ഉള്ളത്.നിരവധി വാഹനങ്ങളും,വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടനവധി യാത്രക്കാരും,മത്സ്യതൊഴിലാളികളും സഞ്ചരിക്കുന്ന ഈ പാലം എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്ന് പറഞ്ഞ് കൊണ്ട് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പഞ്ചായത്തുകളെ നിരവധി തവണ അപകട സൂചനയുടെ മുന്നറിയിപ്പ് നൽകിയും,അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ഇരു പഞ്ചായത്തും പാലം അപകടാവസ്ഥയിൽ എന്ന് അറിഞ്ഞിട്ടും ഇതുവരെ അറ്റകുറ്റപ്പണി ഒന്നും ചെയ്തിട്ടില്ല എന്ന ആക്ഷേപം ജനങ്ങളിൽ ശക്തമായിട്ടുണ്ട്.സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ അടിയന്തിരമായി അധികൃതർ ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Follow us on :

More in Related News