Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 23:13 IST
Share News :
തലയോലപ്പറമ്പ്: കെ പി പി എല്ലിൽ നിന്നും പുറന്തള്ളുന്ന മലിന ജലം മൂലം മൂവാറ്റുപുഴയാർ മലിനമാകുന്നത് തടയാൻ കമ്പനി മാലിന്യ സംസ്കരണത്തിന് അത്യാധുനിക പ്ലാൻ്റ് നിർമ്മിക്കണമെന്ന് സി പി എം സമര പ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു.
മറവൻതുരുത്ത് ചുങ്കത്ത് നടന്ന കൺവെൻഷൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. മലിനീകരണം മൂലം അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങളെ നേരിട്ടും മറ്റ് നിരവധി പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് പേർ പരോക്ഷമായും അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യം ഉന്നയിച്ച് ഫെബ്രുവരി 17ന് കെ പി പി എല്ലിലെക്ക് ജനപങ്കാളിത്തത്തോടെ മാർച്ചും ധർണയും നടത്താനും കൺവെൻഷൻ തീരുമാനിച്ചു. പുതിയതായി ആരംഭിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങൾ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകാൻ പര്യാപ്തമാണെങ്കിലും കെ പി പി എല്ലിൽ ആവശ്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉപയോഗിക്കാത്തത് മൂലം മലിനീകരണം മൂവാറ്റുപുഴയാറിലെ വിവിധ കുടിവെള്ള പദ്ധതികളെയടക്കം പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണെന്നും ഇതിൽ പ്രധാനം ജനങ്ങളുടെ കുടിവെള്ള സംരക്ഷമെന്നതാണെന്നും പി.കെ ഹരികുമാർ അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഡോ. സി.എം. കുസുമൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.ശെൽവരാജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, ടി.എസ്. താജു, കെ.എസ്. വേണുഗോപാൽ, ടി.എന്‍.സിബി, കെ.ബി. രമ, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മപ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ ബി. ഷിജു,പി.കെ.മല്ലിക, സി.സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നേതാക്കൾ ഉൾപ്പടെ
നൂറുകണക്കിന് പേർ കൺവെൻഷനിൽ
പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.