Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 22:42 IST
Share News :
കൊടകര: തൃശൂര്‍ ജില്ലയിലെ ഏക കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രമായ കനകമല മാര്‍ത്തോമ തീര്‍ഥാടന കേന്ദ്രത്തിലെ 86 ാമത് നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കമായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കനകമല ഇടവകയുടെ പ്രഥമ വികാരിയായിരുന്ന ഫാ .ആന്റണി ചിറയത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന തൃശൂര്‍ അതിരൂപതയിലെ ചിറ്റിലപ്പിള്ളി സെന്റ് റീത്ത പള്ളിയില്‍ നിന്ന് വികാരി ഫാ. ജോളി ചിറമേല്‍ തെളിയിച്ച ദീപശിഖ പുറപ്പെട്ടു.
മുക്കാട്ടുകര, കൊടകര , വല്ലപ്പാടി എന്നീ ഇടവക ദേവാലയങ്ങളില്‍ ദീപപ്രയാണത്തിന് സ്വീകരണം നല്‍കി. വൈകുന്നേരം കനകമല അടിവാരത്തുള്ള സെന്‍ര് ആന്‍ണീസ് ദേവാലയത്തില്‍ എത്തിചേര്‍ന്ന് ദീപശിഖ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഏറ്റുവാങ്ങി ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് ബിഷപ്പ് തിരിതെളിയിച്ചു. തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മനോജ് മേക്കാടത്ത്, സഹ വികാരി ഫാ. റൈസണ്‍ തട്ടില്‍, ഫാ.ജോര്‍ജി തേലപ്പിള്ളി,ജനറല്‍ കണ്‍വിനര്‍ തോമസ് കുറ്റിക്കാടന്‍, കൈക്കാരന്‍മാരായ ജോസ് വെട്ടുമണിക്കല്‍, ജോസ് കറുകുറ്റിക്കാരന്‍, ജോജു ചുള്ളി, ജോയി കളത്തിങ്കല്‍, പി. ആര്‍. ഒ ഷോജന്‍ ഡി വിതയത്തില്‍ ദീപശീഖ കണ്‍വീനര്‍ ബിജു കുയിലാടന്‍ , കേന്ദ്ര സമിതി പ്രസിഡന്റ ജോയ് കുയിലാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.