Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ അഞ്ചുമന പാലത്തിൻ്റെയും വൈപ്പിൻ പടി - ടി.വി പുരം റോഡിൻ്റെയും ഉദ്ഘാടനം ജനുവരി 18 ന്.

15 Jan 2025 20:47 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ ഔട്ട് പോസ്റ്റിന് സമീപമുള്ള അഞ്ചുമന പാലത്തിൻ്റെയും വൈപ്പിൻ പടി - ടി.വി പുരം റോഡിൻ്റെയും ഉദ്ഘാടനം ജനുവരി 18 ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് സി.കെ.ആശ എം എൽ എ അറിയിച്ചു.  അഞ്ചുമന പാലത്തിൻ്റെ ഉദ്ഘാടനം വെച്ചൂർ ഔട്ട് പോസ്റ്റ് പരിസരത്ത് വച്ചും ടി.വി. പുരം - വൈപ്പിൻപടി റോഡിൻ്റെ ഉദ്ഘാടനം ടി.വി. പുരത്തും വച്ചാണ് സംഘടിപ്പിക്കുന്നത്. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വെച്ചൂരിലും ടി.വി. പുരത്തും സംഘാടക സമിതി യോഗങ്ങൾ ചേർന്നു. കിഫ്ബി ധനസഹായത്തോടെ 3.31 കോടി രൂപ വിനിയോഗിച്ചാണ് അഞ്ചുമനപ്പാലം പൂർത്തീകരിച്ചിരിക്കുന്നത്. 18 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലും ഇരുവശങ്ങളിലുമായി 90 മീറ്റർ അപ്രോച്ച് റോഡ്, ഇരുവശങ്ങളിലും ക്രാഷ് ബാരിയർ, വാക്ക് വേ എന്നിവ ഉൾപ്പെടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ 10 കോടി രൂപ വിനിയോഗിച്ചാണ് 7.9 കിലോമീറ്റർ ദൂരത്തിൽ ടി.വി പുരം ഗ്രാമ പഞ്ചായത്തിനെയും വൈക്കം മുൻസിപ്പാലിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വൈപ്പിൻപടി - ടി.വി. പുരം റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 18 ന് ഉച്ചയ്ക്ക് 12.30ന് ടി.വി പുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.കെ ആശ എം എൽ എ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ്ജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ കെ.ജോസ് രാജൻ തുടങ്ങിയവർ പ്രസംഗിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Follow us on :

More in Related News