Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയരാഘവന്റെ വര്‍ഗ്ഗീയ പരാമര്‍ശം മുസ്‌ലിം യൂത്ത്‌ലീഗ് പരാതിയില്‍ അന്വേഷണത്തിന് ഡി.ജി..പി നിര്‍ദ്ധേശം

25 Dec 2024 19:35 IST

Jithu Vijay

Share News :


തിരുരങ്ങാടി : വിജയരാഘവന്റെ വര്‍ഗ്ഗീയ പ്രസംഗത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡി.ജി.പിയുടെ നിര്‍ദ്ധേശം. തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ പരാതിയിലാണ് നടപടി. നിരന്തരം വര്‍ഗ്ഗീയ പരാമര്‍ശം നടത്തുന്ന സി.പി.ഐ.എം നേതാവ് എ വിജയരാഘവനെതിരെയുള്ള പരാതി അന്വേഷിച്ചു നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദ്ധേശം നല്‍കിയിരിക്കുന്നത്.


കേരളത്തിന്റെ സമാധാന സാമൂഹ്യ അന്തരീക്ഷം തകര്‍ത്ത് നാട്ടില്‍ സാമുദായിക സംഘടനമുണ്ടാക്കാനാണ് മുന്‍ എം.പിയും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ ഭര്‍ത്താവുമായ എ വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും മുസ്ലിം ന്യൂനപക്ഷത്തെ ഒന്നടങ്കം വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്ന രീതിയിലാണ് അദ്ദേഹം വയനാട്ടില്‍ നടത്തിയ പ്രസംഗത്തിലുള്ളതെന്നും യൂത്ത്‌ലീഗ് പരാതിയില്‍ പറയുന്നു.


ഒരു സമൂഹത്തെയും സമുദായത്തെയും മുഴുവന്‍ വര്‍ഗ്ഗീയ വാദികളാക്കി ഇദ്ദേഹം നിരന്തരം പ്രസ്താവനകള്‍ നടത്താറുണ്ട്. ജാതി മത ബേധനന്യേ എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കുന്ന കേരള നാട്ടിലെ ജനങ്ങളെ മതം തിരിച്ച് ചിന്തിപ്പിച്ച് അതിലൂടെ വര്‍ഗ്ഗീയ കലാപത്തിനാണ് വിജയരാഘവന്‍ ശ്രമിക്കുന്നത്. ഇത് തടയല്‍ അനിവാര്യമാണ്. എം.പിമാരായ രാഹുല്‍ ഗാന്ധിയും പ്രയങ്ക ഗാന്ധിയും വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ചത് വര്‍ഗ്ഗീയ വാദികളാലാണെന്ന പ്രസ്താവന ഭൂരിപക്ഷ വര്‍ഗ്ഗീയ വാദികളെ തൃപ്തിപ്പെടുത്താനാണ്. കേരളത്തില്‍ ഹിന്ദു-മുസ്ലിം കലാപം സൃഷ്ടിക്കാനുള്ള എ വിജയരാഘവന്റെ ശ്രമത്തിനെതിരെ കലാപാഹ്വാനത്തിനും സാമൂദായിക സ്പര്‍ദ്ദ വളര്‍ത്തിയതിനും വ്യാജ പ്രചരണത്തിനും കേസെടുക്കണമെന്നുമാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Follow us on :

More in Related News