Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംഘനിർത്തവും സംഘർഷത്തിൻ്റെ വക്കിൽ കലാശിച്ചു.

28 Nov 2024 00:18 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കലഹങ്ങളിൽ തട്ടി ശോഭ മങ്ങി കലാ മാമാങ്കത്തിന്റെ ആദ്യ ദിനത്തിലെ അവസാന മത്സര ഇനമായ സംഘനിർത്തവും സംഘർഷത്തിൻ്റെ വക്കിൽ കലാശിച്ചു.ഹൈസ്കൂൾ വിഭാഗം സംഘ നിർത്തമാണ് അവതരണത്തെച്ചെല്ലിയുള്ള തർക്കത്തിൽ കയ്യാങ്കളിയിലേക്ക് വരെ നീണ്ടത്. രാത്രി 11 മണിയോടെയാണ് സംഭവം.

റിസൾട്ട് പ്രഖ്യാപിച്ചശേഷമാണ് കയ്യാങ്കളി നടന്നത്. ജഡ്ജിമാർ പക്ഷപാത പരമായി പെരുമാറി എന്നാരോപിച്ചായിരുന്നു സംഘർഷം. 

ഹൈസ്കൂൾ വിഭാഗം മത്സരത്തിലെ നൃത്തത്തിൽ പാകപ്പിഴകാണിച്ച സ്കൂളുകൾക്ക് ആദ്യ സ്ഥാനങ്ങൾ നൽകിയതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് സംഭവത്തിന് തുടക്കം. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അടക്കം ഉള്ളപ്പോഴാണ് തർക്കം രൂക്ഷമായത്. തുടർന്ന് വിവരം അറിയിച്ച്

പോലിസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

തുടർന്ന് എച്ച് എസ് എസ് വിഭാഗത്തിൻ്റെ സംഘനൃത്തം ആരംഭിക്കാനായത്. രാത്രി 12 മണിയോടെയാണ് മത്സരം സമാപിച്ചത്.



Follow us on :

More in Related News