Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെന്‍ഷന്‍ ആനുകാലികമായി പുതുക്കണമെന്ന് ബിഎസ്എന്‍എല്‍ ഡിഒടി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

06 Apr 2024 19:05 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: പെന്‍ഷന്‍ ആനുകാലികമായി പുതുക്കണമെന്നും കോവിഡ് കാലത്ത് തടഞ്ഞു വെച്ച ഡി.എ കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നും കൊടകരയില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ബിഎസ്എന്‍എല്‍ ഡിഒടി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചാലക്കുടി ഏരിയ അര്‍ധ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് പി. ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മറ്റി അംഗം ഡോ.പി. സി. സിജി , അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, ഏരിയ സെക്രട്ടറി എം. കെ. മണി, എ. മഹേശ്വരി, എ. പ്രഭാകരന്‍, ഒ. എസ് .മാധവന്‍, ടി.പി.രാമന്‍, കെ.വി.വിത്സന്‍ എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News