Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 18:53 IST
Share News :
തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ മിന്നൽ പരിശോധന നടത്തി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ.”എന്റെ പ്രകൃതി” വാട്ട്സ്ആപ്പ് കൂട്ടായ്മയുമായി ചേർന്ന് കെഎസ്ആർടിസി ബസ് ടെർമിനലിൽ നടപ്പിലാക്കുന്ന ഗാർഡൻ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മറ്റു സ്ഥലങ്ങളിലും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ അപ്രതീക്ഷിതമായി പരിശോധന നടത്തിയത്.
കെഎസ്ആർടിസി വെയിറ്റിംഗ് റൂമും ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലവും പരിസരങ്ങളുമെല്ലാം മന്ത്രി പരിശോധന നടത്തി.എല്ലാ സ്ഥലങ്ങളും വൃത്തിയോടെ സൂക്ഷിക്കുവാൻ സിഎൽആർ വിഭാഗത്തിന് കർശന നിർദ്ദേശം നൽകി. വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ആവിഭാഗം ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
അതുപോലെ ബസുകൾ വൃത്തിയായി കഴുകണം എന്നും ഇടവിട്ടുള്ള ദിവസങ്ങളിൽ ബസു കഴുകുന്നത് വന്നുപരിശോധിക്കുമെന്നും വൃത്തിയായി കഴുകിയില്ലെന്ന് ബോധ്യപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിപ്പ് നൽകി. കെടിഡിഎഫ്സിയുടെ സെക്യൂരിറ്റി ജീവനക്കാർ പൊതുജനങ്ങളോട് മാന്യതയോടെ പെരുമാറണമെന്നും വീഴ്ചയുണ്ടായാൽ കർശനമായ നടപടിയുണ്ടാകുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.