Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 11:29 IST
Share News :
വീടുകളുടെ താക്കോൽ കൈമാറി
പറവൂർ: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മുസിരിസ് സിറ്റിയും, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നിർമിച്ച് നൽകിയ വീടുകളുടെ താക്കോൽ കൈമാറി.
പട്ടണം ചെറുകര വീട്ടിൽ ലീല ബാലൻ, കാക്കനാട് വീട്ടിൽ സുശീല എന്നിവർക്കായി 550 ചതുരശ്രയടി വിസ്തീർണ്ണത്തിൽ അഞ്ച് ലക്ഷം രൂപ വീതം ചിലവിട്ടാണ് വീടുകൾ നൽകിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീടുകളുടെ താക്കോൽദാനം നടത്തി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ലൈബി സാജു, ഷെറീന ബഷീർ, ധന്യ ബാബു, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മുസിരിസ് സിറ്റി പ്രസിഡൻ്റ് ആശിഷ് വിചിത്രൻ, സെക്രട്ടറി ടി എം നിസാർ, ഡോ.വിനോദ് കുമാർ, ലക്ഷ്മി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.