Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സ്വദേശിനി ഐറിൻ റോസ് ചാർളിക്ക് അന്തർദേശിയ ഫിറ്റ്നസ് മത്സരത്തിൽ സ്വർണ കിരീടം.

03 Nov 2026 20:53 IST

santhosh sharma.v

Share News :

വൈക്കം: ഗ്ലോബൽ നാച്ചറൽ ഫിറ്റ്നസ് ബോഡി ബിൽഡിംഗ് ഓർഗനൈസേഷനായ ഐ.സി.എൻ ഗോവയിൽ വച്ച് നടത്തിയ അന്തർദേശീയ സൂപ്പർ ഷോയിൽ ബിക്കിനി സെക്ഷനിൽ കോട്ടയം തലയോലപ്പറമ്പ് സ്വദേശിനി ഐറിൻ റോസ് ചാർളി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. തലയോലപ്പറമ്പ് കാർലിൻ സ്റ്റുഡിയോ ഉടമ ഉമ്മാംകുന്ന് കരീമഠത്തിൽ ചാർളി ജോസഫ്, ലിൻസി ദമ്പതികളുടെ മകളാണ് ഐറിൻ. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു പെൺകുട്ടിക്ക് ഇത്തരത്തിലുള്ള അന്തർദേശിയ മത്സരത്തിൽ സ്വർണകിരീടം ലഭിക്കുന്നത്. ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണവും ഫിറ്റ്നസ് മോഡൽ വിഭാഗത്തിൽ വെള്ളിയും ഇത് കൂടാതെ മത്സരത്തിൽ ഐറിൻ കരസ്ഥമാക്കി. 2024-ൽ ഡെക്കതലോൺ നടത്തിയ മത്സരത്തിൽ മിസ് കേരള വുമൻ ഫിസീക്ക് കൂടിയാണ് ഐറിൻ. എറിക് ചാർളിയാണ് സഹോദരൻ.

Follow us on :

More in Related News