Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2026 18:45 IST
Share News :
കോട്ടയം: ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി. കോട്ടയം ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷം കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഭരണഭാഷ ജനങ്ങളുടെ ഭാഷയാകുമ്പോഴാണ് ഭരണ സംവിധാനവും ജനങ്ങളും തമ്മിലുള്ള അകലം കുറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരന് ഭരണസംവിധാനത്തെ കൂടുതൽ അടുത്തറിയാനും അതിൽ പങ്കാളിയാകാനുമുള്ള മാർഗം കൂടിയാണെന്നിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ലോകത്തിലുള്ള ഏതു ഭാഷയെയും സ്വാംശീകരിക്കാൻ ക്ഷമതയുള്ള ഭാഷയാണ് മലയാളമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച എഴുത്തുകാരൻ കെ. ബി. പ്രസന്നകുമാർ പറഞ്ഞു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിച്ചു. രേഖകളിലെ ഭാഷയ്ക്കപ്പുറം സർക്കാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളുമായി സംവദിക്കുന്ന ഭാഷയും അവരോടു ചേർന്നു നിൽക്കുന്നതായിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി ഭരണ ഭാഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി. മണിലാൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി. എ. അമാനത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. വി. വി. മാത്യു എന്നിവർ സംസാരിച്ചു. ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് ഭരണഭാഷാ വാരാഘോഷം സംഘടിപ്പിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.