Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ഇറാനിയൻ നാവികരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന

03 Nov 2026 17:45 IST

Jithu Vijay

Share News :

ന്യൂഡൽഹി : സൊമാലിൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിൽ നിന്ന് ഇറാനിയൻ നാവികരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന. ഇറാനിയൻ മത്സ്യബന്ധന കപ്പലായ അസിനിയിലെ 20 ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ നാവികസേന 48 മണിക്കൂർ നീണ്ട ഒപ്പറേഷനിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

അറബിക്കടലിൽ മുംബൈയിൽ നിന്ന് 3,000 കിലോമീറ്ററിലേറെ അകലെയാണ് ഇന്ത്യൻ നാവികസേന നിർണായക ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.


വടക്കുകിഴക്കൻ സൊമാലിയയിലെ തീരദേശ പട്ടണങ്ങളായ ബന്ദർ ബെയ്‌ലയ്ക്കും ഹാഫൂണിനും ഇടയിൽ വച്ചാണ് കപ്പൽ തട്ടിക്കൊണ്ടുപോയത്. ഈ ഹൈജാക്കിംഗ് സമുദ്ര സുരക്ഷയ്ക്ക് ഭീഷണിയായിരുന്നെന്നും, മേഖലയിലെ മറ്റു കപ്പലുകൾക്കെതിരെ കൂടുതൽ കടൽക്കൊള്ളക്കാരുടെ ആക്രമണം നടത്തുന്നതിന് ഈ കപ്പൽ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്നും നാവികസേന പറഞ്ഞു. ഓപ്പറേഷൻ്റെ ഭാഗമായി ഒരു IAF C-17 വിമാനം ഉപയോഗിച്ച് മറൈൻ കമാൻഡോകളെ കപ്പലിലേക്ക് ഇറക്കിവിട്ടായിരുന്നു രക്ഷാപ്രവർത്തനം.


ഒക്ടോബർ 29 ന് ‘അസിനി’ (Azini) എന്ന മത്സ്യബന്ധന കപ്പലാണ് സൊമാലിയയുടെ വടക്കുകിഴക്കൻ തീരത്ത് നിന്ന് സായുധ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. മറ്റ് വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ‘മദർഷിപ്പ്’ ആയി അസിനിയെ മാറ്റിയേക്കുമെന്ന ആശങ്കയും ഉയരുകയുണ്ടായി.


സംഭവത്തിൽ നാവികസേനയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.'ഇന്ത്യൻ വ്യോമസേനയുടെ സമയോചിതമായ പിന്തുണയോടെ, കടൽക്കൊള്ളക്കാരിൽ നിന്ന് ജീവനക്കാരെയും കപ്പലിനെയും വേഗത്തിൽ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തത്, ഇന്ത്യൻ നാവികസേനയുടെ ഉയർന്ന പ്രവർത്തന സന്നദ്ധതയെയും സമുദ്ര ഭീഷണികളോട് നിർണ്ണായകമായി പ്രതികരിക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു,' രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു.

Follow us on :

More in Related News