Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2026 14:45 IST
Share News :
വൈക്കം: കേന്ദ്ര സർക്കാരിൻ്റെ തെറ്റായ ഭക്ഷ്യ നയത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ പോകുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.റ്റി) പദ്ധതിക്കെതിരെ ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധ സമരങ്ങൾക്ക് മുന്നോടിയായി വൈക്കം താലൂക്കിലെ റേഷൻ വ്യാപാരികൾ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. വൈക്കം ഹെഡ് പോസ്റ്റാഫിസിനു മുമ്പിൽ നടന്ന പ്രതിക്ഷേധ ധർണ്ണ വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ഐ. ജോർജ്ജുകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ. ഡി വിജയൻ, വൈസ് പ്രസിഡൻ്റ് അജീഷ് പി.നായർ, ജോയിൻ്റ് സെക്രട്ടറി എൻ.ജെ ഷാജി, വർക്കിംഗ് പ്രസിഡൻ്റ് കെ.ജി ഇന്ദിര, താലൂക്ക് ഭാരവാഹികളായ ടി.എസ് ബൈജു, ജോർജ് ജോൺ, അനൂപ് എസ്.നായർ, ജിൻഷോ ലൂക്കോസ്, എസ്. എൻ ബിനേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിൽ 95 ശതമാനം ജനങ്ങളും റേഷനെ ആശ്രയിക്കുന്നവരാണ് കേരളത്തിൽ ഒരാൾക്ക് 13.5 കിലോഗ്രാം ഭക്ഷ്യധാന്യം നൽകേണ്ട സ്ഥാനത്ത് 2കിലോഗ്രാം മുതൽ 7 കിലോഗ്രാം വരെ മാത്രമാണ് ഇപ്പോൾ നൽകി വരുന്നത്.ഡി.ബി.ടി സമ്പ്രദായം നടപ്പിലായാൽ നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്നത് നഷ്ടപ്പെടാനും സാധ്യത ഏറെയാണെന്ന് ജനങ്ങളിലും ആശങ്ക നിലനിൽക്കുന്നുണ്ട്. റേഷൻ വ്യാപരികളുടെ നേതൃത്വത്തിൽ കടകൾ അടച്ചിട്ട് നവംബർ 25ന് തിരുവന്തപുരം എ.ജി.ഓഫീസ് ധർണ്ണയും, ഡിസംബർ 3ന് പാർലമെന്റ് മാർച്ചും സംഘടിപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.