Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2026 21:24 IST
Share News :
കടുത്തുരുത്തി: കേരള കോൺഗ്രസ് മുളക്കുളം മണ്ഡലം കീഴൂർ മേഖലാ പാർട്ടി വിപുലീകരണവും പ്രാദേശിക വികസന ചർച്ചയും നടത്തി
കേരള കോൺഗ്രസ് മുളക്കുളം മണ്ഡലം കീഴൂർ മേഖലാ പാർട്ടി വിപുലീകരണവും പ്രാദേശിക വികസന ചർച്ചയും കീഴൂർ പത്താം വാർഡിൽ ചേലക്കൽ സി. സി. കുര്യാക്കോസിന്റെ വസതിയിൽ നടന്നു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് അബ്രഹാം വയലാകലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുളക്കുളം മണ്ഡലം പ്രസിഡന്റ് ശ്രീ. തോമസ് മുണ്ടുവേലി ഉദ്ഘാടനം ചെയ്തു.
ശ്രീ. ജോണി ഓറവുംകര, ബിജു ചിറ്റേത്ത്, കീഴൂർ സഹകരണ ബാങ്ക് പ്രസിഡന്റ് മാത്യു താനിനിൽക്കുംതടം, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ. വർഗീസ് കാളാരിയിൽ, ജോണി പാറപ്പുറം, ആശിക് കുന്നേൽ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
കീഴൂർ മേഖലയിലെ വിവിധ വികസന ആവശ്യങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. പൈപ്പുകൾ പൊട്ടുന്നതുമൂലം ഉണ്ടാകുന്ന കുടിവെള്ള പ്രശ്നങ്ങളെക്കുറിച്ചും സഞ്ചാരയോഗ്യമല്ലാത്ത റോഡുകളുടെ അറ്റകുറ്റപ്പണികളെക്കുറിച്ചും പ്രധാന ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ഈ ആവശ്യങ്ങൾ ബഹുമാനപ്പെട്ട കേരള ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ബിജു ചിറ്റേത്തിനെ യോഗം ചുമതലപ്പെടുത്തി.
പുതുതായി പാർട്ടിയിലേക്ക് കടന്നുവന്ന ശ്രീ. ബേബി കുരികുന്നേൽ, കുര്യാക്കോസ് ചേലക്കൽ, ജിൻസൻ തലക്കൽ പുരയിടം, ജോസഫ് കാലായിൽ, ജോയി നെല്ലിക്കുന്നേൽ, മാത്യു ചിറ്റേത്ത്, ബെന്നി നെല്ലിക്കുന്നേൽ, ബീനാ കുര്യാക്കോസ് തുടങ്ങിയ നിരവധി പാർട്ടി അംഗങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.