Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാള ഭാഷാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു....

03 Nov 2026 16:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: അക്ഷരങ്ങളുടെ പൂക്കാലം തീർത്ത്, മലയാള ഭാഷാദിനം വിപുലമായ പരിപാടികളോടെ കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു.... ഭാഷാദിനാചരണത്തിന്റെ ഭാഗമായി കേരള ഗവൺമെന്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂളിൽ വായനമൂല സജ്ജീകരിച്ച് പുസ്തകങ്ങൾ നൽകിയത്. ....

​സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ഏറെ സാംസ്കാരിക പ്രാധാന്യമുള്ളതായി മാറി. കടുത്തുരുത്തി പഞ്ചായത്ത് ലൈബ്രറിയുടെ സഹകരണത്തോടെ ഒരുക്കിയ വായനമൂലയുടെ ഉദ്ഘാടനം പ്രമുഖ കവിയും, അധ്യാപകനുമായ കടുത്തുരുത്തി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ സ്ഥാപക നേതാക്കളിൽ പ്രമുഖനായ പ്രൊഫസർ ജോർജ് തോമസ്, ഹെഡ്മിസ്ട്രസ് ഡോ. യു. ഷംലക്ക് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് നിർവഹിച്ചു.  

​കെ.എസ്.എസ്.പി.യു. കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് കെ. കെ. സച്ചിതാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു. കോട്ടയം ജില്ലാ സെക്രട്ടറി യു. ചന്ദ്രശേഖരൻ, ബ്ലോക്ക് സെക്രട്ടറി എ. പത്രോസ്, സാംസ്കാരിക വേദി കൺവീനർ സാബു ഐസക്ക് , യൂണിയൻ സെക്രട്ടറി ടി. വാസപ്പൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ജി. പ്രസാദ്, പി. എം. ശശി, പി. വി. വർക്കി, വി. എം. ദേവരാജൻ, കെ. ടി. ഉഷ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. കെ. ഗോപി, എം. എസ്. സുകുമാരൻ, പി. മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിന് മാറ്റുകൂട്ടി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Follow us on :

More in Related News