Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2026 17:45 IST
Share News :
കോട്ടയം: ആരാധകർക്ക് തൻ്റെ ഭാവിവരൻ ആരാണെന്ന് പരിചയപ്പെടുത്തി ഗായിക റിമി ടോമി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിമി ഇക്കാര്യം പങ്കുവച്ചത്. ബോഡി ബിൽഡറും ട്രെയ്‌നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവല്ലിയിൽ നവംബറിൽ തന്നെ വിവാഹം നടക്കുമെന്നാണ് റിമി അറിയിച്ചത്. വിവാഹക്ഷണക്കത്തും റിമി വിഡിയോയിൽ പങ്കുവെച്ചു. നവംബറിലാണ് കല്യാണം. കല്യാണക്കുറി നിങ്ങളെ കാണിക്കാം. കല്യാണച്ചെക്കൻ ബോംബെയിൽനിന്നാണ്, ബോഡി ബിൽഡറാണ്. ട്രെയ്‌നറാണ്. എന്റെ ഇപ്പോഴത്തെ കോച്ചാണ്. മലയാളിയാണ്, പേര് ലിബിൻ മാത്യു. മാർച്ച് പത്തിനാണ് ഞങ്ങൾ ഫോണിൽ സംസാരിക്കുന്നത്. മാർച്ച് 14ന് എടുത്ത ഒരു ഫോട്ടോ ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്. അതിന് മുൻപേ തന്നെ ഫോണിൽ സംസാരിച്ച് ഇഷ്ടമായി. കല്യാണം എന്ന തീരുമാനത്തിലേക്ക് അപ്പോൾ തന്നെ എത്തി എന്നതാണ് സത്യം. മുൻ ഭർത്താവിന്റെ ഫോട്ടോ വെച്ച് ഒരുപാട് പോസ്റ്റുകൾ കണ്ടു. അവരെ വെറുതേ വിട്ടേക്ക്. അദ്ദേഹവും ഞാനും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. എന്നേക്കാൾ നല്ലൊരു പാർട്ണറെ അദ്ദേഹത്തിന് കിട്ടി. അവർ സന്തോഷത്തോടെ ജീവിക്കുന്നു. ഈ സമയത്ത് എന്തിനാണ് അദ്ദേഹത്തിന്റെ ഫോട്ടോയും വെച്ച് വെറുതേ പറയുന്നത് എന്നതിൽ എനിക്ക് സങ്കടം തോന്നി. കൺമണി, കുട്ടാപ്പി, കുട്ടിമണി എന്നിവരാണ് എന്റെ ലോകം. എവിടെയും പോവുന്നില്ല. പക്ഷേ, കുറച്ച് കൂടുതൽ ബോംബെയിലായിരിക്കും. ഡോംബിവല്ലി എന്ന സ്ഥലത്തായിരിക്കും കല്യാണം.
ചെറിയ പള്ളിയിൽ കുഞ്ഞ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഒരു ചടങ്ങേയുള്ളൂ. ഇൻഡസ്ട്രിയിൽ നിന്ന് പോലും ആരെയും വിളിക്കുന്നില്ല. അതിനുമാത്രം ആർഭാടമുള്ള കല്യാണമല്ല. ജിം ദൈവമായി കാണുന്ന ആളാണ് ലിബിൻ. ജിമ്മിനകത്ത് തമാശയും കളിയും കാര്യങ്ങളും അനുവദിക്കില്ല. ഉഗ്രൻ ട്രെയ്‌നറാണ്. ചില കണക്ഷൻസ്, നമുക്ക് സംസാരിക്കുമ്പോൾ വല്ലാതെ നമുക്ക് ഫീൽ ചെയ്യും. ഞാൻ അതിലാണ് വിശ്വസിക്കുന്നത്. ഒരു ദൈവികത ഉണ്ടതിൽ. ദൈവത്തോട് ഞാനും അത്രയധികം ആഗ്രഹിച്ച് പ്രാർഥിച്ച് ഇരിക്കുന്ന ഒരു സമയത്ത് അതുപോലെ അദ്ദേഹവും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു പാട്ണറെ ആഗ്രഹിച്ച് ഇരിക്കുന്ന സമയത്ത്, കറക്ടായി ഞങ്ങൾ കണ്ടുമുട്ടിയതു പോലെയാണ് തോന്നുന്നത്. ഇത്രയും ഒരു 9 മാസം ആയപ്പോഴും നമുക്ക് ഫീൽ ചെയ്യുന്നതും അങ്ങനെയാണ്. പിന്നെ ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ. ഒരുപാട് മുൻവിധിയൊന്നുമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ, നാളെ എന്താണെന്ന് പോലും അറിയാത്ത ആൾക്കാരാണ്. അപ്പോൾ അങ്ങ് ജീവിക്കുക. ഒരു പ്രതീക്ഷയിൽ ഒരു പോസിറ്റിവിറ്റിയിൽ. അദ്ദേഹത്തിന്റെ കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, സന്തോഷം, പോസിറ്റിവിറ്റി, സമാധാനം ഒക്കെയാണ്. ജീവിതത്തിൽ നമുക്കേറ്റവും വേണ്ടത്, മനസമാധാനത്തോടെ ഇരിക്കാൻ പറ്റുക, എന്തൊരു കാര്യത്തിനും ഒരു പരിഹാരം കിട്ടുക, ഒരു ആശ്വാസം കിട്ടുക. എന്ത് വന്നാലും ഒരാൾ കൂടെയുണ്ട് എന്നുള്ള ഒരു ധൈര്യം. ഇതൊക്കെ എനിക്ക് വല്ലാതെ ലിബിന്റെ ഭാഗത്തു നിന്ന് ഫീൽ ചെയ്തു. ഒരച്ഛന്റെ സ്ഥാനത്ത്, ചേട്ടന്റെ സ്ഥാനത്ത്, ഭർത്താവിന്റെ അതിലുമപരിയായി ഒരു സുഹൃത്തിന്റെ. എല്ലാം കൂടി ചേർന്ന ഒരാളായിട്ടാണ് എനിക്കിപ്പോൾ ഫീൽ ചെയ്യുന്നത് - റിമി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.