Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2026 16:18 IST
Share News :
കടുത്തുരുത്തി: 65-മത് കുറവിലങ്ങാട് സബ്ജില്ലാ കലോത്സവം സാരംഗ്-2026 കോതനല്ലൂർ ഇമ്മാനുവൽസ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. രാവിലെ 9 മണിക്ക് ഗർവ്വാസിസ് ആൻഡ് പ്രോത്താസിസ് പള്ളി പാരിഷ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ സംസ്ഥാന ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സുനു ജോർജ് യോഗത്തിൽ അധ്യക്ഷതവഹിച്ചു. നടിയും, സംവിധായികയും, നിർമ്മാതാവുമായ ശ്രീമതി ഉണ്ണിമായ പ്രസാദ് കലാപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശ്രീ ജോസ്മോൻ മുണ്ടയ്ക്കൽ സുവനിയർ പ്രകാശനം നടത്തുകയും, കുമാരി ആൻ മരിയ ജോർജ് ലോഗോ പ്രകാശനം നടത്തുകയും ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ കുര്യൻ കാലായിൽ അനുഗ്രഹപ്രഭാഷണം നടത്തുകയും ശ്രീമതി ബിന്ദു പ്രസാദ് ആശംസകൾ അർപ്പിക്കുകയും ഹെഡ്മാസ്റ്റേർസ് ഫോറം സെക്രട്ടറി ശ്രീ പ്രകാശൻ കെ നന്ദി അറിയിക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സംഘാടക സമിതി അംഗങ്ങൾ, വിവിധ കമ്മിറ്റികളുടെ ഭാരവാഹികൾ, പിടിഎ അംഗങ്ങൾ, സ്പോൺസർമാർ, രക്ഷിതാക്കൾ തുടങ്ങി ഒട്ടനവധി പേർ യോഗത്തിൽ പങ്കെടുത്തു.
സബ് ജില്ലയുടെ കീഴിലുള്ള 92 സ്കൂളുകളിൽനിന്ന് 4100 ലധികം വിദ്യാർത്ഥികളാണ് നവംബർ 3, 4, 5, 6 തീയതികളിലായി നടത്തപ്പെടുന്ന കലാ മേളയിൽ പങ്കെടുക്കുന്നത്. മേളയോടനുബന്ധിച്ച് പി ടി എ യുടെ സഹകരണത്തോടെ മത്സരാർത്ഥികൾക്കും എസ്കോർട്ടിങ് ടീച്ചേഴ്സിനും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.