Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം; വേൾഡ് മലയാളി ഫെഡറേഷൻ നിവേദനം നൽകി

03 Nov 2026 15:54 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: പ്രവാസി മലയാളികൾക്ക് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വേൾഡ് മലയാളി ഫെഡറേഷൻ നോർക്ക അധികൃതർക്ക് നിവേദനം സമർപ്പിച്ചു. നോർക്ക ജനറൽ മാനേജർ പ്രകാശ് ജോസഫിന് വേൾഡ് മലയാളി ഫെഡറേഷൻ ആഗോള ചെയർമാൻ ഡോ. ജെ. രത്നകുമാർ നിവേദനം കൈമാറി.

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകളിലുണ്ടായ അപ്രതീക്ഷിത വർധന സാധാരണ പ്രവാസികൾ, വിരമിച്ചവർ, മുതിർന്ന പൗരന്മാർ, സ്ഥിരമായി ചികിത്സ ആവശ്യമുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിലവിലുണ്ടായിരുന്ന മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉപേക്ഷിച്ച് നോർക്ക കെയറിനെ ആശ്രയിച്ച പ്രവാസികൾക്ക് നിരക്ക് വർധന വലിയ തിരിച്ചടിയായെന്നും ഫെഡറേഷൻ വ്യക്തമാക്കി.

പ്രീമിയം നിരക്കുകൾ പുനഃപരിശോധിക്കുക, അർഹരായ പ്രവാസികൾക്ക് സബ്സിഡിയും പ്രത്യേക ഇളവുകളും അനുവദിക്കുക, ഇൻഷുറൻസ് പരിരക്ഷ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടിനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഫെഡറേഷൻ മുന്നോട്ടുവെച്ചത്.

നിവേദനം സ്വീകരിച്ചതിനു പിന്നാലെ നോർക്ക ജനറൽ മാനേജറുമായി ഫലപ്രദമായ ചർച്ചയും നടന്നു. ഇൻഷുറൻസ് രംഗത്തെ ആഗോള ചെയർമാന്റെ അനുഭവസമ്പത്തും വിദഗ്ധമായ കാഴ്ചപ്പാടുകളും ചർച്ചയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞതായി ഫെഡറേഷൻ അറിയിച്ചു. പദ്ധതിയിലെ പോരായ്മകളും പ്രവാസികൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചതായും ഇതിലൂടെ അനുകൂലമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറേഷൻ വ്യക്തമാക്കി.

പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാരിന്റെയും നോർക്കയുടെയും ഭാഗത്തുനിന്ന് അനുഭാവപൂർവമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വേൾഡ് മലയാളി ഫെഡറേഷൻ അറിയിച്ചു.

Follow us on :

More in Related News