Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2026 16:14 IST
Share News :
വൈക്കം : യു.എ. യുടെ സാമൂഹ്യ സാംസ്കാരിക രംഗത്ത്
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി
നിറ സാന്നിധ്യമായ വൈക്കം നിവാസികളുടെ കൂട്ടായ്മയായ വിനിക്സ് ന്റെ ഓണാഘോഷം വൈക്കത്തഷ്ടമി ഓണോത്സവം -2026 എന്ന പേരിൽ അജ്മാനിലെ അൽതല്ല ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ആഘോഷ പരിപാടിക്ക് മുന്നോടിയായി
വർണ്ണാഭമായ ഘോഷയാത്രയും നടന്നു. കെ ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിനിക്സ് പ്രസിഡന്റ് പ്രദീപ് കുറുപ്പ്, സെക്രട്ടറി ടി.കെ രാജു മേവെള്ളൂർ, ട്രഷറർ ഹരീഷ് രാജപ്പൻ, പ്രോഗ്രാം കൺവീനർ ലതാ സുനിൽ, കൾച്ചറൽ കമ്മിറ്റി കൺവീനർ സുഭാഷ്, സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ ദിലീപ് വൈക്കം തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ബിസിനസ്സ് സംരംഭകരെയും ചടങ്ങിൽ ആദരിച്ചു. വൈക്കത്തിന്റെ അനുഗ്രഹീത ഗായിക ദേശീയ പുരസ്‌കാര ജേതാവ് വൈക്കം വിജയലക്ഷ്മിയെ അവാർഡ് നൽകി അനുമോദിച്ചു. വൈക്കത്തിന്റെ സമഗ്ര വികസന ലക്ഷ്യം മുൻ നിർത്തി വികസിത വൈക്കം-വികസിത കേരളം-വികസിത ഭാരതം എന്ന സുവനീർ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു. തുടർന്ന് വിനിക്സിന്റെ കലാകാരന്മാർ അവതരിപ്പിച്ച കലാ പരിപാടികൾ, ഓണസദ്യ, പിന്നണി ഗായകൻ ഡോ.മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതനിശ എന്നിവയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.