Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

03 Nov 2026 22:08 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: കണ്ണൂർ കോടിയേരി സ്വദേശി സന്തോഷ് കുനിയിൽ പുതലത്ത് (60) ഒമാനിലെ സോഹാറിൽ പക്ഷാഘാതത തുടർന്ന് നിര്യാതനായി.

പത്ത് വർഷമായി സോഹാറിൽ പ്രവാസിയായിരുന്ന സന്തോഷ് ഏവൺ എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

അനന്ദൻ–നളിനി ദമ്പതികളുടെ മകനാണ്. ഭാര്യ സീമ. മകൾ ശ്രേയ.

പെട്ടെന്നുണ്ടായ പക്ഷാഘാതത തുടർന്ന് സന്തോഷിനെ സോഹാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്ന് തുടർചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ സോഹാറിലെ ടീം വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾക്കിടെ വീണ്ടും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ലൈഫ് ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ തുടർന്ന് പടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.

Follow us on :

More in Related News