Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എഫ് ഐ പ്രവർത്തകർക്ക് നേരെയുള്ള എം എസ് എഫ് ആക്രമണം ; മലപ്പുറം എസ് പി ഓഫീസ് മാർച്ച് നടത്തി സി പി ഐ എം

03 Nov 2026 15:37 IST

Jithu Vijay

Share News :

മലപ്പുറം : ആശുപത്രിയിൽ കയറി വിദ്യാർത്ഥി നേതാക്കളെ ആക്രമിച്ച MSF ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക, പോലീസിൻ്റെ വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കുക, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമണത്തിൽ നീതിപൂർവമായ അന്വേഷണം നടത്തുക. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ യുഡിഎസ്എഫ് അക്രമത്തിൽ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിൽ സിപിഐഎം പ്രതിഷേധം. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐഎം പോളിറ്റ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. വർഗീയത വളർത്താനുള്ള ലൈസൻസല്ല അധികാരമെന്ന് പൊലിസുകാർ മനസിലാക്കണമെന്ന് എ വിജയരാഘവൻ പറഞ്ഞു. കലക്‌ടറേറ്റിന് പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് എസ്പി ഓഫീസിന് മുമ്പിൽ പൊലീസ് തടഞ്ഞു.


ഇസ്രയേലിൽ നിന്നാണോ എംഎസ്എഫ് അക്രമം പഠിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സ. എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം സ. പി കെ സൈനബ, മലപ്പുറം ജില്ലാ സെക്രട്ടറി വി പി . അനിർ എന്നിവർ അഭിവാദ്യം ചെയ്തു.






Follow us on :

More in Related News