Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേസ് ക്രിക്കറ്റ് അസോസിയേഷൻ, വൈക്കം വാർവിൻ സ്കൂൾ സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ 2 കെ മാരത്തോൺ ശ്രദ്ധേയമായി.

02 Nov 2026 23:17 IST

santhosh sharma.v

Share News :

വൈക്കം: വാർവിൻ സ്കൂളിൻ്റെയും പേസ് ക്രിക്കറ്റ് അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധമാരത്തോൺ ശ്രദ്ധേയമായി.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. എസ് സുനിൽകുമാർ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. മദ്യവും മയക്കുമരുന്നും പോലുള്ള ലഹരിയിൽ നിന്നും നാടിനെ രക്ഷിക്കുക, ലഹരിമുക്ത ഭാരതത്തിനായി കൈകോർക്കുക എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചത്. വിദ്യാർഥികളും അധ്യാപകരും പേസ് ഭാരവാഹികളും അടക്കം നൂറുകണക്കിന് പേർ മാരത്തോണിൽ അണിനിരന്നു.

സ്കൂൾ പ്രിൻസിപ്പൽ നിഷ നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വാർവിൻ സ്കൂളിൽനിന്നും ആരംഭിച്ച മാരത്തോൺ വൈക്കം തന്തൈ പെരിയോർ സ്മാരകം ചുറ്റി വൈക്കം സത്യഗ്രഹ സ്മാരകത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു. അധ്യാപകരും പേസ് ഭാരവാഹികളുമായ ലാലി, കെ.പി ലേഖ, ആര്യ, പവിത്രൻ , രാശ്‌മി , അനിൽകുമാർ, സുനിത, ജയൻ തുടങ്ങിയവർ ലഹരി വിരുദ്ധ മാരത്തോണിന് നേതൃത്വം നൽകി.


Follow us on :

More in Related News