Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീവണ്ടി യാത്ര സുരക്ഷിതമാക്കാൻ വിപുലമായ ബോധവൽക്കരണം വേണം: സി.ആർ.യു.എ

03 Nov 2026 15:06 IST

Jithu Vijay

Share News :

​കോഴിക്കോട് : തീർത്ഥാടന സീസണിനൊപ്പം ദീപാവലി, ക്രിസ്തുമസ്, പുതുവത്സര തിരക്കുകൾ അടുത്തിരിക്കെ, ട്രാക്ക് മെയിന്റനൻസ് ഉൾപ്പെടെയുള്ള പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിൽ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ബോധവൽക്കരണവും അറിയിപ്പുകളും നൽകണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ (സി.ആർ.യു.എ) ആവശ്യപ്പെട്ടു.


റെയിൽവേയും യാത്രക്കാരുടെ സംഘടനകളും ബന്ധപ്പെട്ട മറ്റു ഏജൻസികളും യോജിച്ച് ഇതിനായി പ്രവർത്തിക്കണമെന്ന് ഭാരവാഹികളുടെ അടിയന്തര യോഗം എടുത്തുപറഞ്ഞു.

​സ്ഥിരം സർവീസുകൾക്ക് പുറമെ റെയിൽവേ അനുവദിക്കുന്ന സ്പെഷ്യൽ തീവണ്ടികളെക്കുറിച്ചും പ്രതിവാര സർവീസുകളെക്കുറിച്ചും ഭൂരിഭാഗം യാത്രക്കാരും ഇപ്പോഴും അജ്ഞരാണ്.


പ്രധാന തീവണ്ടികളിലെ അമിത തിരക്ക് ഒഴിവാക്കാൻ ഇത്തരം സ്പെഷ്യൽ സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി യാത്രക്കാരിൽ എത്തിക്കേണ്ടതുണ്ട്. ഇതിനായി പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുക, നിരന്തരം അനൗൺസ്മെന്റുകൾ നടത്തുക, ടിക്കറ്റ് കൗണ്ടറുകളിൽ വിവരങ്ങൾ അടങ്ങിയ നോട്ടീസുകൾ പതിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

​ഈ വിഷയം ഉന്നയിച്ച് നേരത്തെ തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഷെവലിയാർ സി. ഇ. ചാക്കുണ്ണി വ്യക്തമാക്കി.


അടുത്തകാലത്തായി തീവണ്ടി യാത്രക്കാർ നേരിടുന്ന വിവിധങ്ങളായ ദുരിതങ്ങളെയും പ്രയാസങ്ങളെയും കുറിച്ച് കേരള റീജിയൻ ചെയർമാൻ എ. ശിവശങ്കരൻ ആമുഖ പ്രഭാഷണത്തിൽ വിശദീകരിച്ചു.

​കൺവീനർമാരായ ടി. പി. വാസു, സൺഷൈൻ ഷൊർണൂർ, റിയാസ് നരോത്ത്, പി. ശരത് മോഹൻ, ഡോക്ടർ അഖിൽ കൃഷ്ണൻ, എന്നിവരും യോഗത്തിൽ സംസാരിച്ചു.



Follow us on :

More in Related News