Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 11:17 IST
Share News :
കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ ''സ്നേഹസ്പന്ദനം 2024''
പറവൂർ: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചവറയുടേയും, ഏവുപ്രാസ്യായുടേയും വിശുദ്ധപദവി പ്രഖ്യാപനത്തിൻ്റെ 10-ാം വാർഷികവും സിഎംസി ഇൻ്റർ സ്പെഷ്യൽ സ്കൂൾ കലോത്സവവും സിഎംസി സന്യാസ സമൂഹത്തിൻ്റെ നേതൃത്വത്തിൽ കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
''സ്നേഹസ്പന്ദനം 2024'' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ സിഎംസി സന്യാസ സമുഹം നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ 27 സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി 300 ഓളം ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുക്കും. പ്രസംഗം, ക്വിസ്, പെൻസിൽ ഡ്രോയിംഗ്, ആക്ഷൻ സോങ്ങ്, സംഘനൃത്തം എന്നീ അഞ്ചിനങ്ങളിലാണ് മത്സരം. ഉച്ചക്ക് രണ്ടിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സിഎംസി സുപ്പീരിയർ ജനറൽ മദർ ഗ്രേയ്സ് തേരേസ് അധ്യക്ഷയാകും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും. റവ. ഡോ.മാത്യു കോയിക്കര അനുഗ്രഹ പ്രഭാഷണം നടത്തും. സിഎംസി ജനറൽ എഡ്യൂക്കേഷൻ കൗൺസിലർ റവ.സി അനൂപ മാത്യൂസ്, ചാവറ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിതാ തോമസ്, അടിമാലി കാർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിജി ജോസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.