Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെന്‍ഷനേഴ്‌സ് യൂണിയന്‍ ധര്‍ണ ചൊവ്വാഴ്ച

09 Dec 2024 18:34 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


പെന്‍ഷനേഴ്‌സ് യൂണിയന്‍ ധര്‍ണ ചൊവ്വാഴ്ച

കൊടകര: പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശിക കുടിശിക അനുവദിക്കുക, മെഡിസെപ് അപാകതകള്‍ പരിഹരിച്ച് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റി ചൊവ്വാഴ്ച കൊടകരയില്‍ ധര്‍ണ സംഘടിപ്പിക്കും. കൊടകര മേല്‍പ്പാലത്തിനു സമീപം നടക്കുന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്‍ര് എ.പി.ജോസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ടി.ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിക്കും.


Follow us on :

More in Related News