Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ലഹരിയില്ലാ തെരുവ് ' ; ലഹരിവിരുദ്ധ തെരുവ് പ്രതിജ്ഞയുമായി ഇ. എം.ഇ. എ വിദ്യാർത്ഥികൾ....

03 Mar 2025 12:15 IST

Jithu Vijay

Share News :

കൊണ്ടോട്ടി : വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നത്തിനും വേണ്ടി ലഹരിയില്ലാ തെരുവ് ' ലഹരിവിരുദ്ധ തെരുവ് പ്രതിജ്ഞയുമായി ഇ. എം.ഇ. എ സ്കൂൾ സ്പീക്ക് ഈസി വിദ്യാർത്ഥികൾ. 



സ്പീക്ക് ഈസി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ കൊണ്ടോട്ടി അങ്ങാടിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്പീക്ക് ഈസി വിദ്യാർത്ഥി കോർഡിനേറ്റർ അനന്യ. കെ ആമുഖ പ്രഭാഷണം നടത്തി.

നിവേദിയ.യൂ കെ പ്രീതിജ്ഞ ചൊല്ലി കൊടുത്തു.


പദ്ധതിയുടെ തുടർച്ചയായി സ്കൂൾ തലത്തിലും, സ്കൂൾ ഗ്രാമത്തിലും 

പരാതിപ്പെട്ടി കുട്ടികളുടെ ചങ്ങല, ലഹരിക്കെതിരെ കൈയൊപ്പ്,

അധ്യാപക-വിദ്യാര്‍ഥി പങ്കാളിത്തത്തോടെ മൈമിങ് അങ്ങാടിയുടെ ഹൃദയ ഭാഗങ്ങളിലൂടെ ബോധവൽക്കരണം

തുടങ്ങിയ പദ്ധതികളും നടത്തുന്നതാണ്.

നേരത്തെ ക്ലബ്ബിന്റെ ഭാഗമായി 

മുക്തി, ലഹരി വിരുദ്ധ ഗ്രാമം, ലഹരി വിരുദ്ധ സ്കിറ്റ്‌ പദ്ധതികളും നടത്തി. നോഷി. കെ, സുൽഫത്.കെ, സി.വി.സലീന, ഹാദിയ ഹനീന്, അഭിനന്ത്. കെ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News