Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടം സഹകരണ ബാങ്ക് കെട്ടിടത്തില്‍ തീപിടിച്ചു: ഉപയോഗത്തിലുള്ള ഒന്നും നഷ്ടപ്പെട്ടിട്ടിലെന്ന് ബാങ്ക്

25 Jan 2025 19:46 IST

ജേർണലിസ്റ്റ്

Share News :




മുട്ടം: മുട്ടം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് തീപിടിച്ചു. ഉച്ചക്ക് രണ്ടോടെയാണ് തീപിടുത്തം ഉണ്ടായത്. തൊടുപുഴയില്‍ നിന്നും രണ്ടും മൂലമറ്റത്ത് നിന്നും ഒരു യൂണിറ്റും ഫയര്‍ഫോഴ്‌സ് എത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. പഴയ ഫയലുകള്‍ സൂക്ഷിച്ചിരുന്ന 

റെക്കോര്‍ഡ് റൂമിനാണ് തീ പിടിച്ചത്. ബാങ്ക് കെട്ടിടത്തിന് പുറകില്‍ താമസിക്കുന്ന വ്യക്തിയുടെ പുരയിടത്തില്‍ കാടും പടലവും അടിച്ച് വാരി തീ ഇട്ടിരിന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതാകാനാണ് സാധ്യത എന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. 

മുറിയില്‍ നിന്നും പുക ഉയര്‍ന്നതോടെ ബാങ്ക് ജീവനക്കാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറിയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും പുകമൂലം ശ്വാസം മുട്ടല്‍ അനുഭവപെട്ടതിനാല്‍ ഉള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് അധികൃതരും ഓക്‌സിജന്‍ മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിച്ച് അകത്തേക്ക് കയറിയെങ്കിലും ശ്രമം വിജയിച്ചില്ല. ശേഷം ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഗോവണി ഉപയോഗിച്ച് കെട്ടിടത്തിന്റെ പുറക് വശത്ത് കയറി വെള്ളം അടിച്ച് തീ അണക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഉദ്യമത്തിന്‍ പങ്കാളികളായി.

തീ പിടുത്തത്തില്‍ കത്തി നശിച്ചത് ഉപയോഗ ശൂന്യമായ ഫയലുകളെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പെര്‍മനന്റ് ഫയലുകള്‍, നിക്ഷേപകരുടെ ഫയലുകള്‍, വായ്പ ഫയലുകള്‍ തുടങ്ങിയ എല്ലാ ഫയലുകളും സുരക്ഷിതമാണ്. ഉപയോഗ ശൂന്യമായ ഫയലുകള്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ മാസത്തില്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. ഈ മുറിയിലാണ് തീ പിടുത്തം ഉണ്ടായത്. സമീപത്തെ പുരയിടത്തില്‍ പറമ്പ് അടിച്ചുവാരി തീ ഇട്ടിരുന്നു. ഇവിടെ നിന്നും തീപ്പൊരി പടര്‍ന്നത് ആണോ എന്ന് സംശയിക്കുന്നു. ഷോര്‍ട് സര്‍ക്യൂട്ട് ആണോ എന്നും പരിശോധിക്കും. ബാങ്ക് നിയമപ്രകാരമുള്ള പരാതി പോലീസ് സ്റ്റേഷനില്‍ നല്‍കി. ഉപയോഗത്തിലുള്ള ഒരു വസ്തുക്കളും കത്തി നശിച്ചിട്ടില്ല.നാട്ടുകാര്‍. സഹകാരികള്‍, പോലീസ്, ഫയര്‍ഫോഴ്സ് അധികാരികള്‍ ബാങ്ക് ജീവനക്കാര്‍,ബോര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ ബാങ്കിങ് മേഖലയിലേക്ക് തീ പടരാതെ സുരക്ഷിതമാക്കി. തീ പടര്‍ന്ന മുറിയിലെ വൈദ്യതി കേബിളുകള്‍ കത്തി നശിച്ചിട്ടുണ്ടെന്നും ബാങ്ക് പത്രകുറിപ്പിലൂടെ പറഞ്ഞു.


Follow us on :

More in Related News