Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടത്തി

09 Dec 2024 10:06 IST

Anvar Kaitharam

Share News :

ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടത്തി


പറവൂർ: വടക്കുംപുറം എസ്.എൻ.ഡി.പി ശാഖ ചെറിയ പഴമ്പിള്ളി തുരുത്ത് ശ്രീനാരായണ പ്രാർത്ഥന കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടത്തി.

വടക്കുംപുറം ഭരതൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾ പ്രതിഷ്ഠ കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പറവൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ ഗുരുമണ്ഡപ സമർപ്പണം നടത്തി. ഗുരുദേവ വിഗ്രഹം രൂപകൽപ്പന ചെയ്ത ശില്പി ബെന്നി ആർ പണിക്കരെ യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി ബാബു ആദരിച്ചു. ശാഖാ പ്രസിഡണ്ട് നിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ യോഗം ഡയറക്ടർമാരായ പി എസ് ജയരാജ്, എം പി ബിനു, കുടുംബയൂണിറ്റ് കൺവീനർ പ്രവീൺ പാലക്കാപറമ്പിൽ ചേന്ദമംഗലം മേഖലാ കൺവീനർ കെ ബി സുഭാഷ്, ശാഖാ സെക്രട്ടറി ഷീന ഷിജു, ബി രാധാകൃഷ്ണൻ, സി എ ഷൈൻ, സനീഷ് എച്ച് എം, അശ്വതി ശിവജി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News