Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയങ്ങാടി നേർച്ചക്ക് ആന ഇടഞ്ഞ സംഭവം: കുറ്റക്കാർക്കെതിരെ നടപടി എടുക്കണം- ദേശീയ മനുഷ്യാവകാശ സംഘടന

08 Jan 2025 18:34 IST

Jithu Vijay

Share News :

 തിരൂർ: കഴിഞ്ഞ ദിവസം പുതിയങ്ങാടി നേർച്ചക്ക് ആന ഇടഞ്ഞ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. തിരൂർ സ്വദേശി ചേലപ്പൊടി കൃഷ്ണൻ കുട്ടിയാണ് ആനയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.


ഒരു ദരിദ്ര കുടുംബാംഗമായ കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന് തുടർ ചികിത്സക്കും മറ്റും ഭാരിച്ച ഒരു തുക ആവശ്യമാണ്. സർക്കാരിന് ഈ ഉത്തരവാധിത്വത്തിൽ നിന്നൊഴിഞ്ഞു മാറാൻ പറ്റില്ല. പരിക്കേറ്റയാളുടെ ഭാവി സുരക്ഷിതത്വത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്തു കൊടുക്കണമെന്നും ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ടെന്നും ജില്ലാ ഭാരവാഹികളായ അബ്ദുറഹീം പൂക്കത്ത്, മുസ്തഫ ഹാജി പുത്തൻതെരു, എസ്.അജിത് മേനോൻ , റഷീദ് തലക്കടത്തൂർ, ബാവ ക്ലാരി എന്നിവർ പറഞ്ഞു.

Follow us on :

More in Related News