Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഴ്ചപരിമിതരുടെ ലോകം അനുഭവിക്കാന്‍ ഡിസംബര്‍ 5 ന് കളക്ടറേറ്റില്‍ 'ഡാര്‍ക്ക് റൂം' ഒരുക്കുന്നു

04 Dec 2024 14:45 IST

Jithu Vijay

Share News :

മലപ്പുറം : കാഴ്ച പരിമിതിയുളളവര്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിട്ട് അനുഭവിക്കാന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരു ദിവസത്തേക്ക് 'ഡാര്‍ക്ക് റൂം' ഒരുക്കുന്നു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ തുടര്‍ച്ചയായി ഡിസംബര്‍ 5 ന് രാവിലെ 10 മണി മുതലാണ് കാഴ്ചപരിമിതരുടെ ലോകം മറ്റുള്ളവര്‍ക്കും അനുഭവവേദ്യമാക്കുന്ന വ്യത്യസ്തമായ പരിപാടി ജില്ലാഭരണ കാര്യാലയം ഒരുക്കുന്നത്.


ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും പെരിന്തല്‍മണ്ണ അബേറ്റ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ കൂടിയാണ് പരിപാടി.

ഭിന്നശേഷി സമൂഹം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം വര്‍ധിപ്പിക്കുക, സമത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും സന്ദേശം ശക്തിപ്പെടുത്തുക എന്നിവയാണ് ഡാര്‍ക്ക് റൂമിന്റെ ലക്ഷ്യങ്ങള്‍. പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ് മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ തുടര്‍ച്ചയായാണ് കാഴ്ചപരിമിതരുടെ ലോകം ആവിഷ്‌കരിക്കുന്ന ഡാര്‍ക്ക് റൂമും. 

Follow us on :

More in Related News