Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വില്ലേജ് ഓഫീസർക്കെതിരെ സിപിഎം മാർച്ച്

03 Jul 2024 10:53 IST

Anvar Kaitharam

Share News :

വില്ലേജ് ഓഫീസർക്കെതിരെ സിപിഎം മാർച്ച്


പറവൂർ: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കോട്ടുവള്ളി വില്ലേജ് ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.

സർട്ടിഫിക്കറ്റുകൾ അടക്കം വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങളെ ഓരോകാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുന്നതായി വ്യാപകമായ പരാതിയാണുള്ളത്. വില്ലേജ് ഓഫീസിനു മുമ്പിൽ ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ്, പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഷാജി, എ ജി മുരളി, പി കെ സോമൻ, കെ എം ജോർജ് എന്നിവർ സംസാരിച്ചു.


Follow us on :

More in Related News