Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 16:04 IST
Share News :
കോട്ടക്കൽ : പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടി കളോടെ ചൊട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.
സ്കൂളും പരിസരവും തോരണങ്ങൾ അലങ്കരിച്ചു കൊണ്ട് ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ നവാഗതരെ വരവേറ്റു.
മധുരപലഹാരങ്ങൾ നൽകി കൊണ്ടാണ് പി.ടി എ ഭാരവാഹികളും അധ്യാപകരും നവാഗതരെ സ്വീകരിച്ചത്.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സ് പ്രഥമാധ്യാപകൻ പി. പ്രസാദ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എം.സി. മാലിക്ക്, എസ്.എം സി. ചെയർമാൻ കെ.പി പത്മനാഭൻ, ബാബു പി പി , അധ്യാപകരായ എ.ബി അനിൽ കുമാർ , ഡോ. മുഹമ്മദ് മുസ്ഥഫ, രൺജിത്ത് എൻ.വി , ശിഹാബുദ്ദീൻ കാവപ്പുര, അഫ്സൽ ഹുസൈൻ , റസീന . എം, മേഖ രാമകൃഷ്ണൻ, ഇന്ദു.പി, ധനേഷ്, അസൈനാർ എടരിക്കോട്, മുബശ്ശിറ, ഫാസിൽ, ഇർഷാദ് .പി , റിച്ചാർഡ് , മഞ്ജു സെബാസ്റ്റ്യൻ, ബിജില എന്നിവർ നേതൃത്യം നൽകി.
Follow us on :
Tags:
More in Related News
Please select your location.